ദുബായില്‍ നിന്നെത്തി, കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെ ; തൂങ്ങിയ നിലയില്‍ ജോലിക്കാരനും

murder

ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.

ദുബായില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ ഭര്‍ത്താവ് വീട്ടില്‍ കണ്ടത് മരിച്ച നിലയില്‍ കിടക്കുന്ന ഭാര്യയെ. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടില്‍ 65 വയസുകാരിയായ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ജോലിക്കാരനുമുണ്ടായിരുന്നു.

tRootC1469263">


തമിഴ്നാട് സ്വദേശിയായ ദേവരാജു കഴിഞ്ഞ പത്തുവര്‍ഷമായി കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സവിത കൊല്ലപ്പെട്ടത്. ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെടുന്നതിന് മുമ്പ് ഇവര്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി. ദുബായില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയുടെ ഭര്‍ത്താവാണ് ഞായറാഴ്ച പുലര്‍ച്ചെ 4.30 ഓടെ മൃതദേഹം കണട്ത്. ഒന്നാം നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന മകളായിരുന്നു വീടിന്റെ വാതില്‍ തുറന്നത്. പിന്നാലെ മുറിയിലെത്തിയപ്പോള്‍ ഭാര്യയുടെ മൃതദേഹവും പ്രതിയുടെ മൃതദേഹവും കണ്ടെത്തി.
പൊലീസ് ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. സ്ത്രീ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.

Tags