അയല്‍ക്കാരിയായ യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തു ; ഭാര്യയെ വനത്തില്‍ കൊണ്ടുപോയി ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയയാള്‍ പിടിയില്‍

murder

ബീദര്‍ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ ഇടത്ത് എത്തിച്ചാണ് ഭഗവത് ഭാര്യയെ ആക്രമിച്ചത്.

കര്‍ണാടകയിലെ ബീദറില്‍ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി അടിച്ച് കൊലപ്പെടുത്തി. വീട്ടിലേക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ഒരു വനം പ്രദേശത്തെ എത്തിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി ബീദര്‍ സ്വദേശി ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറുകാരിയായ ഹൊന്നിക്കേരി സ്വദേശി സഞ്ജന കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ ഭര്‍ത്താവ് ഭഗവതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലേക്ക് എന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോയ സഞ്ജനയെ ഇയാള്‍ അത്രിക്രൂരമായി അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബീദര്‍ ജില്ലയിലെ ഗായമുഖ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ ഇടത്ത് എത്തിച്ചാണ് ഭഗവത് ഭാര്യയെ ആക്രമിച്ചത്.


ഭര്‍ത്താവ് അയല്‍ക്കാരിയായ യുവതിയുമായി ബന്ധം പുലര്‍ത്തുന്നത് സഞ്ജന ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും വഴക്കായി. പിന്നീട് അനുനയിപ്പിച്ച് വീട്ടിലേക്കെന്ന പേരില്‍ കാറില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.വഴിമധ്യേ വനം പ്രദേശത്ത് കാര്‍ നിര്‍ത്തി ഇരുമ്പുവടി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. പിന്നീട് ഭാര്യ അപകടത്തില്‍പ്പെട്ടെന്ന് ചിത്രീകരിച്ച് ആശുപത്രിയില്‍ എത്തിച്ചു.

ഗുരുതരമായി പരിക്കേറ്റിരുന്ന സഞ്ജന ആശുപത്രിയിലെത്തിയപാടെ മരിക്കുകയായിരുന്നു. പരിശോധനയില്‍ അപകടമല്ല എന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിക്കുകയും ധന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇന്ത്യന്‍ ആര്‍മിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഭഗവത്, രണ്ട് വര്‍ഷം മുന്പാണ് സഞ്ജനയെ വിവാഹം കഴിച്ചത്.

Tags