അയല്‍വാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തു; ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി
Updated: Mar 14, 2026, 13:24 IST
തർക്കത്തില്‍ 55 കാരിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ആഗ്ര: അയല്‍വാസിയായ യുവാവുമായുള്ള വഴിവിട്ട ബന്ധം ചോദ്യം ചെയ്തതിന് ഭർതൃമാതാവിനെ കൊലപ്പെടുത്തി യുവതി. മഥുരയിലെ ഭങ്കർപൂർ ഗ്രാമത്തിലാണ് സംഭവം.19 കാരനായ കാമുകന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്.പലതവണ യുവാവുമായുള്ള ബന്ധത്തെ ഭർതൃമാതാവ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇതിനിടെ യുവാവിനെ സ്ത്രീ കയ്യേറ്റം ചെയ്തു. തുടർന്നുണ്ടായ തർക്കത്തില്‍ 55 കാരിയെ തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാർച്ച് മൂന്നിന് പുലർച്ചെയാണ് കൊലപാതകം നടന്നത്. കൃത്യത്തിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് യുവതി എല്ലാവരോടും പറഞ്ഞത്. എന്നാല്‍ യുവതിയുടെ ഭർത്താവിന് തോന്നിയ സംശയങ്ങളാണ് കൃത്യം പുറത്തുവരാൻ വഴിവച്ചത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു.
.jpg)

