തര്‍ക്കത്തെ തുടര്‍ന്ന് രാത്രി വീടുവിട്ടിറങ്ങി; 56-കാരി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാല്‍ ബന്ധുക്കള്‍ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു
തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ 56കാരി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.തമിഴ്നാട്ടില്‍ ഹനുമാപുരം സ്വദേശി പാർവതിയാണ് കൊല്ലപ്പെട്ടത്.തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ വനപ്രദേശത്ത് കൂടി നടക്കുമ്പോളായിരുന്നു സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്.
മകനും മരുമകളോടൊപ്പമാണ് താമസിക്കുന്നത്. ഏപ്രില്‍ 11-ന് രാത്രി വഴക്കുണ്ടായതിനെ തുടർന്ന് ദേഷ്യപ്പെട്ട് വീടുവിട്ടിറങ്ങി. രണ്ട് ദിവസമായിട്ടും തിരികെ വരാത്തതിനാല്‍ ബന്ധുക്കള്‍ വനം വകുപ്പിനെയും പൊലീസിനെയും വിവരം അറിയിച്ചു. തിരച്ചിലില്‍ ഏകദേശം കിലോമീറ്റർ അകലെയുള്ള വനത്തില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.
വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
.jpg)

