ഭാര്യയെ കഴുത്തറത്ത ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി ; നടു റോഡില്‍ ക്രൂര കൊലപാതകം
മഹാരാഷ്ട്ര സ്വദേശിനിയാണ് സാന്‍വി
കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ നടുറോഡില്‍ അരുംകൊല. കുടുംബ വഴക്കിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറുത്ത ശേഷം ശരീത്തിലൂടെ കാര്‍ കയറ്റി കൊലപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാന്‍വി എന്ന 28കാരിയാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്ര സ്വദേശിനിയാണ് സാന്‍വി. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഭര്‍ത്താവായ അക്ഷയ് സാന്‍വിയെ കാറില്‍ കയറ്റി കൊണ്ടുപോകുകയും നടുറോഡില്‍ വെച്ച് കഴുത്തറുക്കുകയും ആയിരുന്നു. പിന്നാലെ ഇയാള്‍ യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി.
സംഭവത്തിന്റേതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ അക്ഷയ് സാന്‍വിയെ ക്രൂരമായി മര്‍ദിക്കുന്നത് കാണാം. സാന്‍വി സഹായത്തിനായി ഉച്ചത്തില്‍ അലറിവിളിക്കുന്നതും കാണാം.റോഡിന്റെ അരികില്‍ കാര്‍ പാര്‍ക്ക് ചെയ്തായിരുന്നു അക്ഷയ് ഈ കുറ്റകൃത്യം നടത്തിയത്. പിന്നാലെ കാറുമായി ഇയാള്‍ രക്ഷപ്പെട്ടു.
മറ്റ് യാത്രക്കാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അക്ഷയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.jpg)


