600 മദ്രസകള്‍ താന്‍ പൂട്ടി, കൂടുതല്‍ പൂട്ടും ; ഹിമന്ദ ബിശ്വ ശര്‍മ്മ
Sat, 18 Mar 2023

ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ അസമിലേക്ക് വരികയാണെന്നും അവരവിടെ മദ്രസകള്‍ നിര്‍മ്മിക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിയെന്നും ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞു.കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബെല്‍ഗാവിയിലെ ശിവജി മഹാരാജ് ഗാര്‍ഡനില്‍ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗ്ലാദേശില്‍ നിന്നും ആളുകള്‍ നമ്മുടെ നാഗരികതയേയും സംസ്‌കാരത്തേയും തകര്‍ക്കുന്നു. നമുക്ക് മദ്രസകളല്ല ആവശ്യം, നമുക്ക് സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളുമാണ് ആവശ്യം. അതിനാല്‍ തന്നെ 600 മദ്രസകളുടെ പ്രവര്‍ത്തനം താന്‍ നിര്‍ത്തിവെപ്പിച്ചു. ബാക്കിയുള്ളതെല്ലാം പൂട്ടുകയും ചെയ്യുമെന്ന് ഹിമന്ദ ബിശ്വ ശര്‍മ്മ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.