ആസ്തി 625 കോടി, ഭാര്യയ്ക്ക് 391 പവൻ സ്വര്‍ണം, ബാങ്ക് ബാലൻസ് 213 കോടി;സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി വിജയ്

Whistle for Vijay..! Election Commission grants whistle symbol to Vijay's TVK

സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങള്‍ പുറത്തുവന്നു.

2024-25 സാമ്പത്തിക വർഷത്തില്‍ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്. ഇതോടെ നടന്റെ ആകെ ആസ്തി 500 കോടി രൂപയ്ക്ക് മുകളിലാണെന്ന് വ്യക്തമായി. 

വാഹനപ്രേമിയായ വിജയിയുടെ പക്കല്‍ വിലപിടിപ്പുള്ള കാറുകളുടെ ശേഖരവുമുണ്ട്. BMW 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെല്‍ഫയർ, BMW I7 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്സ് എല്‍ വാഹനവും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈയിലെ ലൊയോള കോളേജില്‍ നിന്ന് ബിഎസ്സി ബിരുദത്തിന് ചേർന്നെങ്കിലും 1992-ല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദേഹം പത്താം ക്ലാസും പ്ലസ് ടുവും പൂർത്തിയാക്കിയത്. വിജയുടെ പേരില്‍ ബാങ്കുകളിലോ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലോ യാതൊരുവിധ കടബാധ്യതകളുമില്ല.

Tags