'രക്തത്തില്‍ അയാള്‍ തന്നെ മുക്കി'; ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

Woman raped by rescue worker in car accident; no action taken against accused even after 10 days

രക്തത്തില്‍ അയാള്‍ തന്നെ മുക്കിയിരുന്നെന്നും മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു.

ഡൽഹി : ഡല്‍ഹിയിലെ ബട്‍ല ഹൗസ് പ്രദേശത്ത് 23കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതി വെളിപ്പെടുത്തിയത്.രക്തത്തില്‍ അയാള്‍ തന്നെ മുക്കിയിരുന്നെന്നും മൃഗങ്ങളുടെ ഇറച്ചി തന്റെ ദേഹത്തേക്ക് വാരിയെറിഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞു.

2021ലാണ് സാമൂഹിക മാധ്യമം വഴി സാഹില്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്.എന്നാല്‍ പിന്നീട് അയാളുടെ യഥാർഥ പേര് ഫഹീം എന്നാണെന്ന് യുവതി മനസ്സിലാക്കി. താൻ സാമ്പത്തികമായി നല്ല നിലയിലാണെന്നും വിവാഹം കഴിക്കാൻ താല്‍പര്യമുണ്ടെന്നും പ്രതി യുവതിയോട് പറഞ്ഞു.

പിന്നാലെ ബട്‍ല ഹൗസിലേക്ക് വരാൻ യുവാവ് ആവശ്യപ്പെട്ടു. അവിടെ വച്ചാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും അത് കാണിച്ച്‌ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മീററ്റില്‍ വച്ച്‌ വീണ്ടും തന്നെ സംഘം പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചു. 2022ലാണ് സംഭവം നടന്നത്.

എഫ്‌ഐആർ അനുസരിച്ച്‌ 2025-ല്‍ ഗുർഗ്രാം പൊലീസ് ഫഹീമിനെ അറസ്റ്റ് ചെയ്യുകയും, അതിജീവിതയുടെ ചിത്രങ്ങളും വിഡിയോകളും എടുത്ത മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ 4പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഫഹീം തന്നെ വീണ്ടും ബന്ധപ്പെട്ടതായും ദുബായ് ആസ്ഥാനമായുള്ള നമ്പറില്‍നിന്ന് ഭീഷണി കോളുകള്‍ വന്നതായും യുവതി ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്‌.

Tags