തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നല്‍കിയില്ല ; വിജയ്‌യുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

Vijay government will not complete six months; DMK leader Anitha Radhakrishnan sharply criticizes TVK government

വിജയ്യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് സി വിജയ്‌യുടെ ജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. വിജയ്യുടെ തിരുച്ചിറപ്പള്ളി ഈസ്റ്റിലെ ജയം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡിഎംകെ സ്ഥാനാര്‍ഥിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നല്‍കിയില്ലെന്നും കുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.

സത്യവാങ്മൂലത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചു തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയിലുണ്ട്. ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെടുന്നുണ്ട്.

Tags