13-കാരനെ പീഡിപ്പിച്ച കേസില്‍ 52-കാരിയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

boy
boy

അയല്‍പക്കത്തെ ആണ്‍കുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.മാനസിക സമ്മർദത്തിലായ കുട്ടി ഇക്കാര്യം അന്ന് ആരോടും പറഞ്ഞില്ല

ബെംഗളൂരു:പതിമ്മൂന്നുകാരനെ ബലാത്സംഗം ചെയ്തതിന് പോക്സോ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർചെയ്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് 52-കാരി നല്‍കിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. 2020-ലാണ് കേസിനാസ്പദമായ സംഭവം. അന്ന് ഇവർക്ക് 48 വയസ്സും കുട്ടിക്ക് 13 വയസ്സുമായിരുന്നു. പോക്സോ കേസില്‍ ലിംഗഭേദമില്ലെന്നും ബലാത്സംഗക്കുറ്റം സ്ത്രീക്കെതിരേയും നിലനില്‍ക്കുമെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

tRootC1469263">

ബെംഗളൂരു സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അയല്‍പക്കത്തെ ആണ്‍കുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.മാനസിക സമ്മർദത്തിലായ കുട്ടി ഇക്കാര്യം അന്ന് ആരോടും പറഞ്ഞില്ല. 2024-ല്‍ ഒരു മാനസികാരോഗ്യവിദഗ്ധന്റെയടുത്താണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു.

Tags