ഹരിയാനയിൽ വാഹനാപകടത്തിൽ 6 പേർ മരിച്ചു


ഹരിയാന: ഹരിയാനയിലെ ഫത്തേഹാബാദില്‍ ഉണ്ടായ വാഹനാപകടത്തിൽ 6 പേർ മരിച്ചു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന 14 പേർ സഞ്ചരിച്ചിരുന്ന വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
വാഹനത്തിൽ ഉണ്ടായിരുന്ന ബാക്കിയുള്ളവരെ കാണാനില്ലെന്നും അധികൃതർ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും എന്‍ ഡി ആര്‍ എഫ്, എസ് ഡി ആര്‍ എഫ് സംഘാംഗങ്ങളുമാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. മരിച്ചവരെ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 1.5 മാസം പ്രായമുള്ള ഒരു കുഞ്ഞും 10 വയസ്സുള്ള ഒരു പെൺകുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
Tags

'ചതിവ്, വഞ്ചന, അവഹേളനം' പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല, 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണ് ; എ. പദ്മകുമാർ
ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പദ്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും മാറ്റി. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ അദ്ദേഹം പിൻവലിച്ചു.