അടുത്ത ഏഴുജന്മത്തിൽപോലും ആ ഭീകരർ ഇതുപോലെ ചെയ്യരുത്, ഏറ്റവും കഠിനമായ ശിക്ഷ കൊടുക്കണം -അനുപം ഖേർ

Those terrorists should not do this even in their next seven lives, they should be given the harshest punishment - Anupam Kher
Those terrorists should not do this even in their next seven lives, they should be given the harshest punishment - Anupam Kher

പഹൽ​ഗാം: കഴിഞ്ഞ ദിവസം  കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് നടൻ അനുപം ഖേർ. ഭീകരർക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റവാളികൾക്കെതിരെ സ്വീകരിക്കുന്ന നടപടി എല്ലാവർക്കും ഒരു മാതൃകയാകുന്ന തരത്തിൽ കഠിനമായിരിക്കണമെന്ന് ഉറപ്പാക്കാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഭ്യർത്ഥിച്ചു.

tRootC1469263">

വിനോദസഞ്ചാരികളെ ഇത്തരത്തിൽ കൊന്നൊടുക്കുന്നത് തികച്ചും പ്രാകൃതമാണെന്ന് അനുപം ഖേർ വീഡിയോയിൽ പറഞ്ഞു. വെടിയുതിർക്കുന്നതിന് മുമ്പ് ഇരകളോട് ആദ്യം അവരുടെ മതം ചോദിച്ചറിഞ്ഞു എന്ന റിപ്പോർട്ടുകളും അദ്ദേഹം ഉദ്ധരിച്ചു. പഹൽഗാമിൽ സംഭവിച്ചതിൽ വലിയ ദുഃഖമുണ്ട്. അതേസമയം അതിരുകളില്ലാത്ത രോഷവുമുണ്ട്. തൻ്റെ ജീവിതത്തിലുടനീളം, പ്രത്യേകിച്ച് കശ്മീരിൽ കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് ഞാൻ കണ്ടിട്ടുണ്ട്. 'ദ കാശ്മീർ ഫയൽസ്' ആ കഥയുടെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. പക്ഷേ പലരും അത് പ്രചാരവേലയെന്ന് തള്ളിപ്പറയുകയാണുണ്ടായത്.

"എന്നാൽ ഇപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കശ്മീരിൽ അവധിക്കാലം ചെലവഴിക്കാൻ വരുന്ന ആളുകളെ കൊല്ലുന്നതിനെക്കുറിച്ച് പറയാൻ വാക്കുകളില്ല. ചിലപ്പോൾ വാക്കുകൾക്ക് ശക്തിയില്ലാതാകുന്നു." അദ്ദേഹം പറഞ്ഞു.

"ഭർത്താവിൻ്റെ മൃതദേഹത്തിനരികിൽ ഇരിക്കുന്ന ആ സ്ത്രീയുടെ ചിത്രം എനിക്ക് മറക്കാൻ കഴിയില്ല. പല്ലവിയുമായുള്ള അഭിമുഖം ഞാൻ കേൾക്കുകയായിരുന്നു. തന്നെയും കൊല്ലാൻ അവർ ഭീകരരോട് ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രിക്ക് ഒരു സന്ദേശം കൈമാറാനാണ് ഭീകരർ അവളോട് ആവശ്യപ്പെട്ടു. ഇത് പ്രാകൃതത്തിനും അപ്പുറമാണ്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അമിത് ഷായോടും മുഴുവൻ സർക്കാരിനോടും ഞാൻ കൈകൂപ്പി ആത്മാർത്ഥമായി അഭ്യർത്ഥിക്കാൻ ആഗ്രഹിക്കുന്നു - ഇത്തവണ ഭീകരരെ അടുത്ത ഏഴ് ജന്മങ്ങളിൽ പോലും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ കഴിവില്ലാത്ത വിധത്തിലുള്ള ഒരു പാഠം പഠിപ്പിക്കണം. ഭീകരരോട് ഒരു ദയയും ഉണ്ടാകരുത്."-അനുപം ഖേർ പറഞ്ഞു

Tags