അംബാനി കുടുംബത്തെ സങ്കടത്തിലാഴ്ത്തി 'ഹാപ്പി' ലോകത്തോട് വിട പറഞ്ഞു

happydong
happydong

 ആനന്ദ് അംബാനി- രാധിക മര്‍ച്ചന്റ് വിവാഹം നിങ്ങള്‍ ഓര്‍ക്കുന്നുവെങ്കില്‍ ഹാപ്പിയെ നിങ്ങൾ ആരും മറന്നു കാണില്ല. അംബാനി കുടുംബത്തെ സങ്കടത്തിലാഴ്ത്തി കഴിഞ്ഞ ദിവസം ഹാപ്പി ലോകത്തോട് വിട പറഞ്ഞു.ഏപ്രില്‍ 30-നാണ് ഹാപ്പി വിട പറഞ്ഞത്. ഇതിന് പിന്നാലെ അംബാനി കുടുംബം ഹാപ്പിക്കായി പ്രാര്‍ഥനായോഗം നടത്തി. 'ഞങ്ങളുടെ പ്രിയപ്പെട്ട ഹാപ്പിയുടെ വിയോഗ വാര്‍ത്ത ദു:ഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഒരു വളര്‍ത്തുമൃഗം എന്നതിനപ്പുറം അവന്‍ ഞങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. അവന്‍ വിശ്വസ്തനും അതിരുകളില്ലാത്ത സ്‌നേഹം നല്‍കുന്നവനും ഞങ്ങളുടെ ആശ്വാസത്തിന്റെ ഉറവിടവുമായിരുന്നു. ഹാപ്പി ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷം ഒരിക്കലും മറക്കില്ല. അവന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. അവനെ ഒരുപാട് മിസ് ചെയ്യും. ഒരിക്കലും മറക്കില്ല.'-പ്രാര്‍ഥനാ യോഗത്തില്‍ അംബാനി കുടുംബ വായിച്ച കുറിപ്പില്‍ പറയുന്നു.

tRootC1469263">

ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ഹാപ്പി അംബാനി കുടുംബത്തിലെ ഒരു അംഗം പോലെയായിരുന്നു. ആനന്ദിന്റേയും രാധികയുടേയും വിവാഹനിശ്ചയത്തിന് മോതിരം വേദിയിലേക്ക് കൊണ്ടുവന്നതോടെയാണ് വാര്‍ത്തകളില്‍ ഇടം നേടിയത്. മുംബൈ ജിയോ സെന്ററില്‍ നടന്ന വിവാഹത്തില്‍ പിങ്ക് ഷെര്‍വാണിയണിഞ്ഞ് ചടങ്ങിലുടനീളം ഹാപ്പിയുണ്ടായിരുന്നു.

Tags