ഹൽദ്വാനിയിലെ ശുദ്ധീകരണ വിവാദം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്

'Court does not consider it appropriate to hear this case any further': Judge recuses himself from hearing Rahul Gandhi's dual citizenship case

മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. ബിഎന്‍എസ് ലെ 196, 299 എസ്‌സി/എസ്ടി നിയമത്തിലെ 3 (1) (ക്യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഡെറാഡൂണ്‍: ഹല്‍ദ്വാനിയിലെ ശുദ്ധീകരണ വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ കേസ് എടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. വാല്‍മീകി സമുദായത്തില്‍പ്പെട്ട അമിത് കുമാര്‍ നല്‍കിയ പരാതിയില്‍ ആണ് കേസെടുത്തിരിക്കുന്നത്.

മതപരമായ ചടങ്ങിന് രാഹുല്‍ ഗാന്ധി ജാതീയമായ വ്യാഖ്യാനം നല്‍കിയെന്ന് ആരോപിച്ചാണ് കേസ്. ബിഎന്‍എസ് ലെ 196, 299 എസ്‌സി/എസ്ടി നിയമത്തിലെ 3 (1) (ക്യു) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഖര്‍ഗെ പങ്കെടുത്ത വേദിയില്‍ ശുദ്ധീകരണം നടത്തിയവര്‍ക്ക് എതിരെ കേസ് എടുക്കാന്‍ പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഇതുവരെ കോസ് എടുത്തിട്ടില്ല. 

ഖാർഗെയുടെ വേദിയിൽ ശുദ്ധീകരണം നടത്തിയവർക്ക് എതിരെ കേസ് എടുക്കാൻ പ്രധാനമന്ത്രിയോട് രാഹുൽ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് രാഹുലിന് എതിരായ കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം

ഹല്‍ദ്വാനിയിലെ സ്ഥലവും പരിസരവും വൃത്തിയാക്കുന്നതിലും അനുഷ്ഠാനം നടത്തുന്നതിലും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിട്ട് പങ്കെടുത്തതായാണ് പരാതിക്കാരന്‍ വ്യക്തമാക്കിയിരിക്കുന്നത്.

വസ്തുതകള്‍ മുന്‍കൂട്ടി പരിശോധിക്കാതെ ഈ സംഭവത്തെ 'അയിത്തം' എന്ന വിവേചനപരമായ പ്രവൃത്തിയായി ചിത്രീകരിച്ചതിലൂടെ, അതില്‍ പങ്കെടുത്ത പട്ടികജാതി വിഭാഗക്കാരെ ജാതിവിവേചനം നടത്തുന്നവരായി തെറ്റായി വ്യാഖ്യാനിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ എന്നാണ് പരാതിക്കാരൻ്റെ ആരോപണം.

Tags