രാഘവ് ഛദ്ദ എംപി ആയിരുന്നില്ലെങ്കില്‍ വിവാഹം പോലും നടക്കില്ലായിരുന്നു ; സൗരഭ് ഭരദ്വാജ്

raghav chadha

ആം ആദ്മി പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ രാഘവ് ഛദ്ദ പുറത്തിറക്കിയിരുന്നു

രാഘവ് ഛദ്ദ ആംആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെച്ചൊല്ലിയുള്ള രാഷ്ട്രീയപ്പോര് തുടരുന്നു. രാഘവ് ഛദ്ദ രാജ്യസഭാ എംപിയായിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിവാഹം പോലും നടക്കില്ലായിരുന്നുവെന്നാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറയുന്നത്.

ആം ആദ്മി പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വിശദീകരിക്കുന്ന ഒരു വീഡിയോ രാഘവ് ഛദ്ദ പുറത്തിറക്കിയിരുന്നു. ഇതിനുള്ള മറുപടി വീഡിയോയുമായാണ് സൗരഭ് രംഗത്തെത്തിയിരിക്കുന്നത്. ഈ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് വിവാഹം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

'നിങ്ങള്‍ക്ക് പാര്‍ട്ടി വിടാന്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു. എന്നാല്‍ നിങ്ങള്‍ക്ക് എല്ലാം നല്‍കിയ പാര്‍ട്ടിക്കെതിരെ നിങ്ങള്‍ ഗൂഢാലോചന നടത്തി. ഇന്ന് നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിഞ്ഞെങ്കില്‍, ഈ പാര്‍ട്ടി നിങ്ങളെ ഒരു രാജ്യസഭാ എംപിയാക്കിയതുകൊണ്ടാണ്', സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുമായി രാഘവ് ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
2023 സെപ്റ്റംബര്‍ മാസത്തിലാണ് ബോളിവുഡ് നടി പരിനീതി ചോപ്രയും രാഘവുമായുള്ള വിവാഹം നടന്നത്.

Tags