ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം
പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവര്‍ത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. പീപ്പിള്‍ എഗന്‍സ്റ്റ് എസ് ഐ ആര്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ദില്ലിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ മാര്‍ച്ച് സംഘടിപ്പിക്കും. പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള നേഹാ ബോറയുടെ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം, സിജെപി നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കാന്‍ ഒരുങ്ങുകയാണ് ദില്ലി പൊലീസ്.
കര്‍ശന ജാമ്യ വ്യവസ്ഥയില്‍ ജയില്‍ മോചിതരായ സിജെപി നേതാക്കള്‍ ദില്ലി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് സൗരവ് ദാസ് അടക്കം നേതാക്കള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ ഏഴുദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രിയാണ് അശുതോഷ് റങ്കെയും സൗരവ് ദാസും മോചിതരായത്. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുന്നോട്ടുവെച്ചത് കര്‍ശന ഉപാധികള്‍ ആയിരുന്നു. പ്രതിഷേധ വിലക്കുള്ള ജന്തര്‍ മന്തിറില്‍ പ്രതിഷേധിക്കില്ലെന്ന് പറഞ്ഞ സിജെപി നേതാക്കള്‍ ക്ഷമാപണവും നടത്തിയിരുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്യില്ലെന്നും സമാധാന അന്തരീക്ഷം തകര്‍ക്കില്ലെന്നും ഇരുവരും ഉറപ്പ് നല്‍കി. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ് ലഭിച്ചത്.
.jpg)


