മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ ഗ്യാനേഷ് കുമാറിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു ; കെ സി വേണുഗോപാല്‍

CPM-BJP deal not only in Palakkad but also in some other seats: KC Venugopal

വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ഭരണഘടനാ സംരക്ഷണവും വോട്ടുകൊള്ളയും ഉന്നയിച്ച് ദില്ലിയില്‍ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കോഴിക്കോട് കോണ്‍ഗ്രസിന്റെ മഹാറാലിയും പൊതുസമ്മേളനവും. 'ദേശ് ബചാവോ' എന്ന പേരില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലി ദീപാ ദാസ് മുന്‍ഷി ഫ്‌ലാഗ് ഓഫ് ചെയ്തു. സമ്മേളനം സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാവൂര്‍ റോഡില്‍ നിന്ന് തുടങ്ങിയ റാലി കടപ്പുറത്ത് അവസാനിച്ചു. പരിപാടിയില്‍ പ്രവര്‍ത്തകരുടെ വലിയ പങ്കാളിത്തം ഉണ്ടായി.


മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ ഗ്യാനേഷ് കുമാറിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്കെതിരെയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ഏത് ക്രിമിനല്‍ കുറ്റവും ചെയ്യാന്‍ കഴിയുന്ന ആളാണ് താന്‍ എന്ന് തെളിയിച്ച ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍. ദിവസങ്ങള്‍ എണ്ണിക്കോളൂ, ഗ്യാനേഷിന് പുറത്തുപോകേണ്ടി വരും. ഗ്യാനേഷിനെതിരെ കൂടുതല്‍ ഭയാനകരമായ കാര്യങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ പുറത്തുവരുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സംവാദത്തിനുള്ള രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളിക്ക് മറുപടി ഇല്ലാതെ നരേന്ദ്ര മോദി ഓടി ഒളിച്ചുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

Tags