ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റി'; രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
2025 ജൂണ്‍ 24ന് എസ്ഐആറിനായി കമ്മീഷന് ഇറക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നു എന്നും ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നുമാണ് വിശദീകരണം.
ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഫോം സിക്സ് മാറ്റിയെന്ന് തെളിഞ്ഞതായുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്. രാഹുലിന്റെ ട്വീറ്റിന് ഫാക്ട്ചെക്ക് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചത്. 2025 ജൂണ്‍ 24ന് എസ്ഐആറിനായി കമ്മീഷന് ഇറക്കിയ ഉത്തരവ് ഏകകണ്ഠമായിരുന്നു എന്നും ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്നുമാണ് വിശദീകരണം.
ഫോം സിക്സിന് ഒപ്പമുള്ള സത്യപ്രസ്താവന ആ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നും ഇത് സുപ്രീംകോടതി അംഗീകരിച്ചു എന്നു മാത്രമാണ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടിയതെന്നും കമ്മീഷന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ കോടതി ബംഗാളിലെ അടക്കം എസ്ഐആര്‍ അംഗീകരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ ഫോം സിക്സിനൊപ്പമുള്ള സത്യപ്രസ്താവനയെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
.jpg)


