ഗ്യാനേഷ് കുമാര്‍ രാജി വെക്കണം': പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും
Sep 27, 2026, 07:42 IST
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു സംയുക്തമായി മുന്നോട്ടു പോകാനാണ് ഇന്ത്യ സഖ്യത്തിന്റെ ലക്ഷ്യം.
രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉയര്‍ത്തിയ വിയോജിപ്പുകളില്‍ അനുനയത്തില്‍ എത്തിയെങ്കിലും വിടാതെ പ്രതിപക്ഷം മുന്നോട്ട് പോവുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും.
അതിന് മുന്നോടിയായി സഖ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന ആം ആദ്മി പാര്‍ട്ടിയെയും ഡിഎംകെയെയും അടക്കം ഒപ്പം നിര്‍ത്താനും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
.jpg)

