ബലാത്സംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ‘ആൾദൈവം’ ഗുർമീത് റാം റഹിമിന് വീണ്ടും പരോൾ

gurmeeth
gurmeeth

ഛണ്ഡീഗഡ്: ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന‘ആൾദൈവം’ ദേരാ സച്ചാ സൗദാ തലവൻ സിങിന് വീണ്ടും പരോൾ അനുവദിച്ച് ഹരിയാന ഗവൺമെന്റ്. റോഹ്തക്കിലെ സുനാരിയ ജയിലിൽ കഴിയുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് ലഭിച്ചത്.

ഗുർമീത് തന്റെ രണ്ട് ഭക്തരെ ബലാത്സംഗം ചെയ്തതിനാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. 2017നുശേഷം ഇത് 13-ാം തവണയാണ് ഗുർമീതിന് പരോൾ ലഭിക്കുന്നത്. ഈ വർഷം ഇത് രണ്ടാമത്തെ പരോളാണിത്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മുപ്പത് ദിവസത്തെ പരോൾ ലഭിച്ചിരുന്നു.

മുമ്പ് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി തെരഞ്ഞെടുപ്പിന്റെ സമയത്ത് ഗുർമീതിന് പരോൾ ലഭിച്ചത് ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഈ മണ്ഡലങ്ങളിലെല്ലാം ഗുർമീതിന് ധാരാളം അനുയായികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ദേരയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് ഗുർമീതിന് വീണ്ടും പരോൾ നൽകിയതെന്നാണ് സൂചനകൾ.

Tags