ഗുജറാത്തിൽ 1.25 ലക്ഷത്തിലധികം കുട്ടികളിൽ പോഷകാഹാരക്കുറവ്‌ : മ​ന്ത്രി ഭാ​നു​ബെ​ൻ ബ​ബാ​രി​യ

food

ഗാ​ന്ധി​ന​ഗ​ർ: ഗുജറാത്തിൽ 1.25 ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള​വ​രാ​ണെ​ന്ന് സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ളി​ൽ 1,01,586 പേ​ർ ഭാ​ര​ക്കു​റ​വു​ള്ള​വ​രാ​ണെ​ന്നും സർക്കാർ വ്യക്തമാക്കി.

കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​ർ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി വ​നി​ത -ശി​ശു​വി​ക​സ​ന മ​ന്ത്രി ഭാ​നു​ബെ​ൻ ബ​ബാ​രി​യയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ആ​ദി​വാ​സി​ക​ൾ കൂ​ടു​ത​ലു​ള്ള ന​ർ​മ​ദ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​ള്ള കു​ട്ടി​ക​ൾ, 12,494. സൂറത്തിൽ 6,967, ഭാറൂച്ചിൽ 5,863 കുട്ടികളുമുണ്ട്. ഭാരക്കുറവുള്ള കുട്ടികളിൽ 24,121 പേർ തീരെ ഭാരമില്ലാത്തവരാണ്.

പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് ഇ​ല്ലാ​താ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

Share this story