ഗുജറാത്ത് പത്താം ക്ലാസ് ഫലം; 157 സ്‌കൂളുകളില്‍ പൂജ്യം വിജയശതമാനം

google news
school

ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് (GSEB) 2023 ലെ പത്താം ക്ലാസ് ഫലങ്ങള്‍ ( SSC) പ്രസിദ്ധീകരിച്ചപ്പോള്‍ 157 സ്‌കൂളുകളില്‍ വിജയശതമാനം പൂജ്യം. ഗുജറാത്ത് ബോര്‍ഡിന്റെ പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 64.62 ശതമാനമാണ്. സംസ്ഥാനത്തെ 3,743 സ്‌കൂളില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം

272 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്‌കൂളുകള്‍ 30 ശതമാനത്തില്‍ താഴെ വിജയമാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 157 സ്‌കൂളുകളിലെയും വിജയശതമാനം പൂജ്യമാണ്.അതേസമയം, വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, 2022 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ 121 സ്‌കൂളുകള്‍ക്ക് പൂജ്യം ശതമാനമായിരുന്നു വിജയം.

എന്നാല്‍ 2023 മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ വിജയശതമാനം പൂജ്യം രേഖപ്പെടുത്തിയ സ്‌കൂളുകളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. 2023 മാര്‍ച്ച് 14 മുതല്‍ 28 വരെയാണ് സംസ്ഥാനത്ത് പരീക്ഷ നടന്നത്.

Tags