വധുവിന്റെ കുടുംബം നല്‍കിയ 31 ലക്ഷം രൂപ സ്ത്രീധനം നിരസിച്ച് വരന്‍ ; കൈയ്യടിച്ച് കണ്ടുനിന്നവര്‍

marriage

ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രം അദ്ദേഹം സ്വീകരിച്ചു.

സ്ത്രീധനം വേണ്ടെന്ന് വെച്ച യുവാവ് സമൂഹമാധ്യമങ്ങളില്‍ പ്രശംസയേറ്റുവാങ്ങുകയാണ്. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. ഇരുപത്തിയാറുകാരനായ അവധേഷ് റാണയാണ് വധുവിന്റെ കുടുംബം നല്‍കിയ 31 ലക്ഷം രൂപ സ്ത്രീധനം നിരസിച്ചത്. പകരം ചടങ്ങിന്റെ ഭാഗമായി ഒരു രൂപ മാത്രം അദ്ദേഹം സ്വീകരിച്ചു.

tRootC1469263">


യുവതിയുടെ ബന്ധുക്കള്‍ പണം ഒരു തളികയില്‍ അടുക്കിവെച്ചിരുന്നു. എന്നാല്‍ വരനായ അവധേഷ് തളികയ്ക്ക് മുന്നില്‍ നമസ്‌കരിച്ചശേഷം അത് തിരികെ നല്‍കുകയായിരുന്നു. 'എനിക്ക് ഈ പണം സ്വീകരിക്കാന്‍ ഒരു അവകാശവുമില്ല. ഇത് എന്റെ ഭാര്യയുടെ പിതാവ് കഷ്ടപ്പെട്ട് സമ്പാദിച്ച പണമാണ്. എനിക്കിത് സ്വീകരിക്കാനാവില്ല' എന്നാണ് അവധേഷ് പറഞ്ഞത്. വിവാഹത്തിനെത്തിയവര്‍ ഇത് കേട്ട് ഒരുനിമിഷം ഞെട്ടിയെങ്കിലും കയ്യടികളോടെയാണ് വരന്റെ തീരുമാനത്തെ അംഗീകരിച്ചത്.
അവധേഷിന്റെ മാതാപിതാക്കളും മകന്റെ തീരുമാനത്തെ പിന്തുണച്ചു. നാഗ്വയില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ബിസിനസ് നടത്തുന്നയാളാണ് അവധേഷ്. ഇരുപത്തിനാലുകാരിയായ അതിഥി സിംഗായിരുന്നു വധു. അതിഥിയുടെ പിതാവ് സുനില്‍ സിംഗ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ശേഷം അതിഥിയും അമ്മയും സഹോദരനും മുത്തശ്ശന്‍ സുഖ്പാല്‍ സിംഗിനൊപ്പമായിരുന്നു താമസം.

Tags