മധ്യപ്രദേശിൽ കുടിലിന് തീ പിടിച്ച് മുത്തശ്ശനും 2 പേരക്കുട്ടികളും മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ കുടിലിന് തീപിടിച്ച് 65 വയസ്സുള്ള വയോധികനും 10 വയസില്‍ താഴെ മാതരം പ്രായമുള്ള രണ്ട് പേരക്കുട്ടികളും മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ബൈരാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലക്ഷ്മിപുര ഗ്രാമത്തിലാണ് സംഭവം.തണുത്ത കാലാവസ്ഥയിൽ നിന്ന് രക്ഷ നേടുന്നതിനായി കത്തിച്ച 'അങ്കിതി' (സ്റ്റൗ)യിൽ നിന്നും വീടിന് തീപിടിച്ചതാകാമെനന് പ്രഥമദൃഷ്ട്യാ സംശയിക്കുന്നതായി ബൈരാദ് പോലീസ് സ്റ്റേഷൻ ഇൻചാർജ് വികാസ് യാദവ് പറഞ്ഞു. വിവരമറിഞ്ഞ ഉടനെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹജാരി ബഞ്ചാര (65), ചെറുമകൾ സന്ധ്യ (10) എന്നിവർ സംഭവസ്ഥലത്തു വച്ചും അനുഷ്‌ക (5) ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിച്ചതായും അധികൃതർ അറിയിച്ചു. മരിച്ചവരുടെ അന്ത്യകർമ്മങ്ങൾക്കുള്ള ചെലവിന് പുറമേ മരിച്ച മൂന്ന് പേര്‍ക്കും ഒരാള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതായി ബൈരാദ് തഹസിൽദാർ ദ്രഗ്പാൽ സിംഗ് വൈഷ് പറഞ്ഞു.