മയക്കുമരുന്നിനെതിരെ രാജ്യ വ്യാപക ക്യാമ്പയിന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍
Jan 10, 2026, 08:48 IST
നാര്‍ക്കോ-കോര്‍ഡിനേഷന്‍ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്
മയക്കുമരുന്നിനെതിരെ രാജ്യവ്യാപക ക്യാമ്പയിന്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. മാര്‍ച്ച് 31 മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ക്യാമ്പയിന്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.
നാര്‍ക്കോ-കോര്‍ഡിനേഷന്‍ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന് ഉല്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരായ അന്വേഷണങ്ങള്‍ താഴെ തട്ടു മുതല്‍ മുകളിലേക്കു തിരിച്ചും നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
tRootC1469263">.jpg)


