ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍
Aug 25, 2026, 05:31 IST
നാലുവര്‍ഷത്തിനുശേഷമാണ് കയറ്റുമതി നയത്തില്‍ ഭേദഗതി വരുത്തുന്നത്.
ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍. ആട്ട, മൈദ, റവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് കേന്ദ്രം കയറ്റുമതി അനുമതി നല്‍കിയത്. ഗോതമ്പ് അധിഷ്ഠിത മറ്റ് ഉല്‍പ്പന്നങ്ങളും ഇനി വിദേശത്തേക്ക് കയറ്റുമതി ചെയ്യാം. കയറ്റുമതി നയത്തില്‍ ഭേദഗതി വരുത്തിയിരിക്കുകയാണ് കേന്ദ്രം.
ഡിജിഎഫ്ടിയാണ് ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയത്. നാലുവര്‍ഷത്തിനുശേഷമാണ് കയറ്റുമതി നയത്തില്‍ ഭേദഗതി വരുത്തുന്നത്.
.jpg)

