ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി കോക്‌റോച്ച് ജനതാ പാർട്ടി, നാളെ ആരംഭിക്കും

Governments are ignoring tribal schools; Cockroach Janata Party to launch new campaign tomorrow

മുംബൈ: ആദിവാസി മേഖലകളിലെ വിദ‍്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ ക‍്യാംപെയിനുമായി കോക്‌റോച്ച് ജനതാ പാർട്ടി. 'ആദിവാസി സ്കൂൾ തിക് കരോ' എന്ന് പേര് നൽകിയിരിക്കുന്ന ക‍്യാംപെയിൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നും സെപ്റ്റംബർ 17 മുതൽ ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ അറിയിച്ചു. തുടർച്ചയായി അധികാരത്തിലെത്തിയ സർക്കാരുകൾ ആദിവാസി സ്കൂളുകളെ അവഗണിച്ചുവെന്നും സ്കൂളുകളിലെ അടിസ്ഥാന സൗകര‍്യങ്ങൾ വിലയിരുത്തുന്നതിന് സിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിക്കുമെന്നും അഭിജീത് ദിപ്കെ വാർത്താസമ്മേളമനത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ മഹാരാഷ്ട്രയിൽ 590ലധികം ആദിവാസി വിദ‍്യാർഥികൾ മരണപ്പെട്ടെന്നും പാമ്പുകടിയേറ്റ സംഭവങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അഭിജീത് ദിപ്കെ പറഞ്ഞു. മരണപ്പെട്ട വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags