സർക്കാരിന്റെ വീഴ്ചകളും ക്രമസമാധാന പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തു ; പുതിയ തലമുറൈ ചാനലിന് തമിഴ്‌നാട്ടിൽ വിലക്ക്

Vijay government will not complete six months; DMK leader Anitha Radhakrishnan sharply criticizes TVK government

 തമിഴ്‌നാട്ടിൽ അധികാരമേറ്റ വിജയ് സർക്കാർ മാധ്യമങ്ങൾക്ക് നേരെ പ്രതികാര നടപടികൾ ആരംഭിച്ചു. സർക്കാരിന്റെ വീഴ്ചകളും ക്രമസമാധാന പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്ത പ്രമുഖ തമിഴ് വാർത്താ ചാനലായ 'പുതിയ തലമുറൈ' സർക്കാർ കേബിൾ നെറ്റ്‌വർക്കിൽ നിന്നും നീക്കം ചെയ്തു.

മുഖ്യമന്ത്രി വിജയ്‍യുടെ യാത്രകൾ ജനങ്ങൾക്കും പൊലീസിനും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള വാർത്തകളും ഡൽഹി സന്ദർശനത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളെ കാണാതെ മടങ്ങിയതിനെക്കുറിച്ചുള്ള വിമർശനങ്ങളുമാണ് ഈ നടപടിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. മുൻപ് സ്റ്റാലിൻ സർക്കാരിന്റെ കാലത്തും ഈ ചാനലിനെതിരെ സമാനമായ നടപടികൾ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് സർക്കാരിന്റെ ഈ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നാക്രമണമാണെന്ന് ചെന്നൈ പ്രസ് ക്ലബ്ബ് കുറ്റപ്പെടുത്തി. ചാനലിന്റെ സംപ്രേഷണം ഉടൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പരസ്യപ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും പ്രസ് ക്ലബ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags