ഇറക്കുമതി തീരുവ വർധന ; കനത്ത തിരിച്ചടിയെന്ന് സ്വർണവ്യാപാര മേഖല
May 14, 2026, 18:39 IST
സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് വർധിപ്പിച്ചത് കനത്ത തിരിച്ചടിയാണെന്ന് സ്വർണവ്യാപാര മേഖല.കസ്റ്റംസ് ഡ്യൂട്ടിക്ക് പുറമെ ചരക്ക് സേവന നികുതി, സെസ് എന്നിവ കൂടി ചേരുമ്പോൾ സ്വർണത്തിന്മേലുള്ള നികുതി 18.4 ശതമാനമായി ഉയരും.
ഇത് കാരണം സ്വർണത്തിന്റെ കള്ളക്കടത്ത് വർധിക്കുമെന്നും ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിൽ മുന്നറിയിപ്പ് നൽകി. കടുത്ത നിയന്ത്രണങ്ങൾ സ്വർണ വ്യപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും സമാന്തര വിപണി സജീവമാകാൻ ഇടയാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. സ്വർണക്കള്ളക്കടത്ത് വർധിക്കുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും സംഘടന പറഞ്ഞു.
.jpg)

