ദൈവം ഇതൊക്കെ കാണുന്നുണ്ട്, സത്യേന്ദ്രര്‍ ജെയിന്‍ ആശുപത്രിയിലായതിന് പിന്നാലെ മോദിയോട് കെജ്രിവാള്‍

google news
aravind kejriwal

തന്റെ സഹപ്രവര്‍ത്തകന്‍ സത്യേന്ദര്‍ ജെയിന്‍ ആശുപത്രിയിലായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഇത്തരത്തിലൊരു നല്ല മനുഷ്യനെ ഏകാധിപതി കൊല്ലാക്കൊല ചെയ്യുകയാണ് എന്നാണ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ മേയിലാണ് ജെയിനിനെ ജയിലില്‍ അടച്ചത്. ഒക്‌സിജന്‍ സഹായത്താലാണ് ചികിത്സ. ലോക് നായക് ആശുപത്രിയിലേക്ക് ജെയിനിനെ ഉടന്‍ മാറ്റും.
 

Tags