പൊതുപരീക്ഷക്ക് വിദ്യാർഥിനികൾ ബുർഖ ധരിക്കുന്നത് വിലക്കണം : മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ
Jan 31, 2025, 15:10 IST


മുംബൈ : 10, 12 ക്ലാസുകളിലെ പൊതുപരീക്ഷക്ക് വിദ്യാർഥിനികൾ ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് മഹാരാഷ്ട്ര മത്സ്യവകുപ്പ് മന്ത്രി നിതീഷ് റാണെ. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക് എഴുതിയ കത്തിലാണ് ആവശ്യം.
10, 12 പൊതുപരീക്ഷ നിർണായകമാണെന്നും അതിനാൽ കോപ്പിയടി സാധ്യത തടയണമെന്നും പറഞ്ഞാണ് ബുർഖ നിരോധിക്കണമെന്ന് നിതീഷ് റാണെ ആവശ്യപ്പെട്ടത്.
പരീക്ഷാസ്ഥലത്ത് പരിശോധനക്കായി വനിത പൊലീസിനെയോ വനിത ഉദ്യോഗസ്ഥരെയോ നിയോഗിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.