പെൺകുട്ടികൾ വീട്ടിലിരിക്കേണ്ടവരാണ്, അവർക്ക് എന്തിനാണ് വിദ്യാഭ്യാസം ? ബിഹാർ വിദ്യാഭ്യാസ മന്ത്രി
പട്‌ന: പെൺകുട്ടികൾ വീട്ടിലിരിക്കേണ്ടവരാണെന്നും അവർക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിഹാർ വിദ്യാഭ്യാസമന്ത്രി വിവാദ പരാമർശം നടത്തിയത്.
'എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെൺമക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോൾ പെൺമക്കൾ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിന്റെ ആവശ്യമെന്താണ്?' എന്നാണ് മിഥിലേഷ് തിവാരി പറഞ്ഞത്. വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവർത്തകൻ ഇടപെട്ട് പറഞ്ഞപ്പോൾ, അവകാശമൊക്കെ വന്നുചേരും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
.jpg)

