'അരിവാള്‍ കൊണ്ട് കഴുത്തറത്ത് മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി; വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ മകനെ കൊന്നു
മഥുര രജക് എന്നയാള്‍ അരിവാള്‍ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങള്‍ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
ഭോപ്പാൽ : മധ്യപ്രദേശില്‍ വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവ്. സത്നയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.അഞ്ചാം ക്ലാസ് വിദ്യാർഥി ശിവരാജ് രജക്(11) ആണ് കൊല്ലപ്പെട്ടത്.മഥുര രജക് എന്നയാള്‍ അരിവാള്‍ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങള്‍ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
മഥുര രജക് വർഷങ്ങളായി ആശ രജക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സേജല്‍ പറഞ്ഞു. എന്നാല്‍ ഈ ആവശ്യം ആശ നിരസിച്ചു. തുടർന്ന് ഇയാള്‍ നിരവധി പ്രാവശ്യം ഭീഷണിമുഴക്കിയിരുന്നതായി സേജല്‍ വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസം മഥുരയും ആശയും തമ്മില്‍ ആശ ജോലി ചെയ്യുന്ന സ്ഥലത്ത് വച്ച് രൂക്ഷമായ തർക്കം നടന്നതായി പോലീസ് പറഞ്ഞു.പിന്നീട് വിഷയത്തില്‍ ആശയുടെ തൊഴിലുടമ ഇടപെടുകയും മഥുരയ്ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടർന്നാണ് സംഭവം നടക്കുന്നത്.സ്വന്തം വീടും കടയും പൂട്ടി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം പോലീസ് പിടികൂടി.
.jpg)

