നീറ്റ് പുനഃപരീക്ഷക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ 19കാരി വിഷം കഴിച്ച് ജീവനൊടുക്കി

19-year-old girl commits suicide by consuming poison hours before NEET re-exam

 ഹിസാർ : നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിയിരിക്കെ, 19കാരി വിഷം കഴിച്ച് ജീവനൊടുക്കി. ഹരിയാനയിലെ ഹിസാറിലാണ് ഇന്നലെയാണ് സംഭവം. ധാനി ഖാൻ ബഹാദൂർ ഗ്രാമത്തിലെ സിമ്രാൻ ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം. അബോധാവസ്ഥയിൽ കണ്ടെത്തിയ സിമ്രാനെ ബന്ധുക്കൾ ഉടൻ ഹിസാറിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

രാജസ്ഥാനിലെ സീകാറിൽ കഴിഞ്ഞ രണ്ട് വർഷമായി നീറ്റ് പരിശീലനത്തിന് പോയിരുന്ന വിദ്യാർഥിനിയാണ് മരിച്ച സിമ്രാൻ. പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും കഴിഞ്ഞ വർഷം പരീക്ഷ റദ്ദാക്കിയതുൾപ്പെടെയുള്ള സാഹചര്യങ്ങൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് സർപഞ്ച് വിജയ് കുമാർ അവകാശപ്പെടുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags