നേപ്പാളിൽ അമാ ദബ്ലം കൊടുമുടി കീഴടക്കുന്നതിനിടെ ജർമൻ പർവതാരോഹകൻ 20,000 അടി ഉയരത്തിൽ നിന്ന് വീണു മരിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ അമാ ദബ്ലം കൊടുമുടി വിജയകരമായി കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ ജർമൻ പർവതാരോഹകൻ വീണ് മരിച്ചു. 6,812 മീറ്റർ (22,349 അടി) ഉയരമുള്ള കൊടുമുടിയിൽ ഈ പർവതാരോഹണ സീസണിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. ജർമൻ പർവതാരോഹകനായ വുൾഫ്ഗാങ് വാഷിച്ചെക് (57) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6,200 മീറ്ററോളം ഉയരത്തിലുള്ള ക്യാംപ് മൂന്നിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.
ഒക്ടോബർ 25-ന് ഗൈഡ് സോനം ലാമയ്ക്കൊപ്പം കൊടുമുടിയിലെത്തിയ വാഷിച്ചെക് അന്ന് വൈകിട്ട് തന്നെ ക്യാംപ് മൂന്നിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ഉപകരണങ്ങൾ തിരികെ നൽകാൻ ഗൈഡ് അല്പസമയത്തേക്ക് മാറി1 മിനിറ്റുകൾക്കകം തിരിച്ചെത്തിയപ്പോഴേക്കും വാഷിച്ചെക്കിനെ അവിടെ കാണാനില്ലായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് 4,500 മീറ്ററോളം ഉയരത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാഠ്മണ്ഡുവിലേക്ക് മാറ്റിയിട്ടുണ്ട്.
.jpg)


