രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്‌മണി
സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തില്‍ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം ആര്‍പ്പിച്ചു
രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്‌മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേല്‍ക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തില്‍ സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം ആര്‍പ്പിച്ചു .സൗത്ത് ബ്ലോക്കില്‍ ആചാരപരമായ വരവേല്‍പ്പും ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. ഇന്നലെ ജനറല്‍ അനില്‍ ചൗഹാന്‍ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡൈ്വസറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജാ സുബ്രഹ്‌മണി. 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനം അനുഷ്ഠിച്ചു. 1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെക്കേ ഇന്ത്യയില്‍ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്‌മണി. ഓപ്പറേഷന്‍ സിന്ദൂരിലടക്കം നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ്
.jpg)

