തെലങ്കാനയില്‍ പിടിച്ചെടുത്തത് 1 .1 കോടിയുടെ ഗ്യാസ് സിലിണ്ടറുകൾ

Gas cylinders worth Rs 1.1 crore seized in Telangana

തെലങ്കാന: ഹൈദരാബാദ് തെലങ്കാന സിവിൽ സപ്ലൈസ് വകുപ്പ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയില്‍  3,699 ഗാർഹിക എൽപിജി സിലിണ്ടറുകളും 70 ചെറിയ സിലിണ്ടറുകളും പിടിച്ചെടുത്തു. 1.1 കോടി രൂപ വിലമതിക്കുന്ന സിലിണ്ടറുകളാണ് സപ്ലൈസ് വകുപ്പ് കണ്ടെടുത്തത്. കരിഞ്ചന്തയിലും ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ നിയമവിരുദ്ധ വാണിജ്യ ഉപയോഗത്തിലും ഏർപ്പെട്ടവർക്കെതിരെ സെക്ഷൻ 6 എ പ്രകാരം 1,275 കേസുകളും 216 എഫ്‌ഐആറുകളും ഇതിനകം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിൽ ഉണ്ടായ ഇന്ധന, വാതക പ്രതിസന്ധിയാണ് കരിഞ്ചന്തയിലെ വിൽപ്പന വർധിപ്പിച്ചത്. നിയമവിരുദ്ധമായ വിൽപ്പന തടയാനും പ്രകൃതിവാതക വിതരണം ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. അതെ സമയം ഗ്യാസ് ബുക്കിംഗ് സ്റ്റേഷനുകളിൽ തിരക്കുവർധിച്ചതായും സപ്ലൈസ് വകുപ്പ് കണ്ടെത്തി. പരിഭ്രാന്തികൊണ്ടുള്ള ഇത്തരം നടപടികൾ ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് അറിയിപ്പ് നൽകുകയും ചെയ്തു.

Tags