ഉത്തര്‍പ്രദേശിലെ ബൊപ്പുരയില്‍ ഗ്യാസ് സിലണ്ടര്‍ ട്രക്കിന് തീ പിടിച്ചു


സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാനാകുന്നുവെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബൊപ്പുരയില്‍ ഗ്യാസ് സിലണ്ടര്‍ ട്രക്കിന് തീ പിടിച്ചു. ട്രക്കിലുണ്ടായിരുന്ന സിലണ്ടറുകള്‍ പൊട്ടിത്തെറിച്ചു. പുലര്‍ച്ചേ 3.30തിനാണ് അപകടം ഉണ്ടായത്. സ്ഥലത്ത് വന്‍ പൊട്ടിത്തെറികളുടെ ശബ്ദം കേട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. അഗ്‌നിശമനാ വിഭാഗം സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടെങ്കിലും സിലിണ്ടറുകള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്നതിനാല്‍ ട്രക്കിനടുത്തേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു.
സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കിലോമീറ്ററുകളോളം കേള്‍ക്കാനാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. സംഭവത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആളപായമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Tags

ബിനാമി ഇടപാടിനായി 23 തവണ വിദേശത്തുപോയി, പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമങ്ങളെ വെറുതെ വിടില്ലെന്ന് ദിവ്യ, സത്യാവസ്ഥ വെളിപ്പെടുത്തി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്ക് നടത്തിയ മാധ്യമങ്ങളെ വെറുതെ വിടില്ലെന്ന് സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ.