ഗംഗാനദിയിൽ ബോട്ടിൽ ഇഫ്താർ വിരുന്ന് നടത്തി യുവാക്കൾ ; അവശിഷ്ടങ്ങൾ തള്ളിയത് നദിയിൽ ,14 പേർ അറസ്റ്റിൽ

Youths held Iftar party on a boat in the Ganges; 14 arrested for dumping waste in the river

 വാരണാസി: ഗംഗാ നദിയിൽ ബോട്ടിൽ വച്ച് ഇഫ്താർ വിരുന്ന്. ചിക്കൻ ബിരിയാണിയുടെ അവശിഷ്ടം നദിയിൽ എറിഞ്ഞു. ഉത്തർ പ്രദേശിൽ 14 പേർ അറസ്റ്റിൽ. മതസ്പർദ്ധ പടർത്താൻ ശ്രമിച്ചതിനാണ് വാരണാസിയിൽ 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗംഗാ നദിയിൽ വച്ച് ഇവർ ഇഫ്താർ വിരുന്ന് നടത്തുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് അറസ്റ്റ്. 

tRootC1469263">

ചൊവ്വാഴ്ചയാണ് യുവാക്കൾ അറസ്റ്റിലായത്. ബിജെപി യുവ മോർച്ച മേധാവിയുടെ പരാതിയിലാണ് നടപടി. കോട്വാലി പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തിട്ടുള്ളത്. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന പതിനായിരങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഗംഗാ നദിയിൽ ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടം നദിയിൽ ഒഴുക്കിയതെന്നാണ് ആരോപണം. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നാണ് ആയിരങ്ങളാണ് കാശിയിൽ ദിവസേന ഗംഗാനദിയിൽ പ്രാർത്ഥനയ്ക്കായി എത്തുന്നത്. തിങ്കളാഴ്ചയാണ് വീഡിയോ വൈറലായത്.

Tags