'പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം', യൂണിഫോമിൽ നേതൃത്വം നൽകി എസ്ഐ

X

ഹേമാവതിയെന്ന 7 വയസുകാരിയെയാണ് കാണാതായത്.

വിഴുപ്പുറം: കുട്ടിയെ കണ്ടെത്താൻ  പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം നടത്തി ഇന്‍സ്‌പെക്ടര്‍. തമിഴ്‌നാട് വില്ലുപുരം ജില്ലയിലെ സത്യമംഗലം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബുവാണ് സ്റ്റേഷനുള്ളില്‍ ഹോമം നടത്തിയത്.

സ്റ്റേഷനിലെ ഒരു മുറിയില്‍ യാഗകുണ്ഡം ഒരുക്കി നടത്തിയ ചടങ്ങില്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയും ബന്ധുക്കളും പങ്കെടുത്തു. ഹേമാവതിയെന്ന 7 വയസുകാരിയെയാണ് കാണാതായത്.

മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ രാവിലെ കാണാതാവുകയായിരുന്നു. ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തേണ്ട ഓഫീസർ തന്നെ പൂജയ്ക്ക് നേതൃത്വം കൊടുത്തതിൽ വിമർശനം രൂക്ഷമാണ്.

Tags