ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും ; സിജെപി

abhijith

ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെയുള്ള വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ കോക്കറോച്ച് ജനതാ പാര്‍ട്ടി ഭാവി രാഷ്ട്രീയ-പ്രക്ഷോഭ തന്ത്രങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സ്ഥാപകന്‍ അഭിജിത് ദീപ്‌കെ അറിയിച്ചു. ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്ത ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയത്തിലും സി.ജെ.പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്തര്‍ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാര്‍മസി ഓഫീസര്‍ നിയമന പരീക്ഷ ഉള്‍പ്പെടെ പഞ്ചാബില്‍ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളില്‍ വലിയ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണമുണ്ട്. ഈ വിഷയത്തില്‍ വ്യക്തമായ ആസൂത്രണം നടന്നുവരികയാണെന്നും ഉടന്‍ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്‌കെ പറഞ്ഞു. 


നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്.ഐ.ആറുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് സി.ജെ.പി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബലുമായി അഭിജിത് ദീപ്‌കെ കൂടിക്കാഴ്ച നടത്തി. വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള നിയമനടപടികള്‍ നേരിടുന്നതിനും പ്രക്ഷോഭത്തിന്റെ തുടര്‍നടപടികള്‍ക്കുമായി നിയമോപദേശം തേടുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.

Tags