അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയില്‍ ; ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം

fuel

ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി പരിരക്ഷ തുടരുമെന്നും നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 

രാജ്യത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധന വില വര്‍ധനയില്‍ വീണ്ടും ന്യായീകരണവുമായി പെട്രോളിയം മന്ത്രാലയം. അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ന്യായീകരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയില്‍ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളെ ആഘാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി പരിരക്ഷ തുടരുമെന്നും നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 

മറ്റ് പല വികസ്വര-വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ പാചകവാതകവും ഇന്ധനവും ലഭ്യമാകുന്നതെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയില്‍ ഒരു സിലിണ്ടറിന് ഈടാക്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ സമീപ രാജ്യങ്ങളില്‍ നിലവിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.
 

Tags