ഇന്ധന പ്രതിസന്ധിയിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശം ; ആംബുലൻസ് അടക്കമുള്ള സുരക്ഷാ വാഹനങ്ങൾ ഒഴിവാക്കി രേവന്ത് റെഡ്ഡി
May 27, 2026, 20:18 IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി.പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നാടകീയമായ സുരക്ഷാ മാറ്റം.
സാധാരണയായി മുഖ്യമന്ത്രിമാരുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായി എപ്പോഴും അനുഗമിക്കാറുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഒഴിവാക്കിക്കൊണ്ട് തന്റെ ഔദ്യോഗിക വാഹനങ്ങളുടെ എണ്ണം പതിനൊന്നിൽ നിന്ന് കേവലം മൂന്നായി ചുരുക്കിയാണ് രേവന്ത് റെഡ്ഡി രാജ്യത്തിന് തന്നെ പുതിയ സന്ദേശം നൽകിയത്.
.jpg)

