തമിഴ്നാട്ടിൽ സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച സ്ത്രീകൾക്ക് സൗജന്യ യാത്ര സിറ്റി-ടൗൺ ഓർഡിനറി ബസുകളിൽ മാ​ത്രം

Free travel for women, initiated by the Stalin government in Tamil Nadu, is only available in city-town ordinary buses.

 ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ അ​ഞ്ചു​വ​ർ​ഷം മു​മ്പ് സ്റ്റാ​ലി​ൻ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച, ‘മ​ക​ളി​ർ വി​തി​യ​ൽ പ​യ​നം’ എ​ന്ന, സ്ത്രീ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ബ​സ് യാ​ത്രാ പ​ദ്ധ​തി​യി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന​ത് സി​റ്റി-​ടൗ​ൺ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ. അ​തി​ലെ പി​ങ്ക് ബ​സു​ക​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും സൗ​ജ​ന്യം. പ​ര​മാ​വ​ധി 30 കി​ലോ​മീ​റ്റ​റാ​ണ് ഒ​രു യാ​ത്ര ചെ​യ്യാ​നാ​വു​ക. ചെ​ന്നൈ ന​ഗ​ര​ത്തി​ൽ മെ​ട്രോ​പോ​ളി​റ്റ​ൻ ട്രാ​ൻ​സ്​​പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (എം.​ടി.​സി) ബ​സു​ക​ളി​ൽ മാ​ത്ര​മാ​ണ് സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​വു​ക.

കേ​ര​ള​ത്തി​ൽ ജൂ​ൺ 15 മു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​മി​ഴ​ക​ത്തെ സ​മാ​ന​പ​ദ്ധ​തി വീ​ണ്ടും ച​ർ​ച്ച​യാ​യ​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ശ​ദാം​ശ​ങ്ങ​ളും പി​ന്നീ​ട​റി​യി​ക്കു​മെ​ന്നാ​ണ് സ​തീ​ശ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ജ​ന്യ യാ​ത്ര​ക്കാ​ർ​ക്ക് സീ​റോ ഫെ​യ​ർ ടി​ക്ക​റ്റു​ക​ളാ​ണ് ന​ൽ​കു​ക. എ​ക്സ്പ്ര​സ്, ഡീ​ല​ക്സ്, എ.​സി, ല​ക്ഷ്വ​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര​യി​ല്ല. ജോ​ലി​ക്ക് പോ​കു​ന്ന സ്ത്രീ​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സം​സ്ഥാ​ന​ത്ത് ദി​വ​സം 57.07 ല​ക്ഷം സ്ത്രീ​ക​ൾ സൗ​ജ​ന്യ ബ​സ് യാ​ത്ര ന​ട​ത്തു​ന്നു. ഒ​രാ​ൾ​ക്ക് മാ​സം ശ​രാ​ശ​രി 888 രൂ​പ ലാ​ഭി​ക്കാ​മെ​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

ത​മി​ഴ്നാ​ട് ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്രാ​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡ​ൽ​ഹി സ​ർ​ക്കാ​റാ​ണ് ഈ ​ആ​ശ​യം ആ​ദ്യം ന​ട​പ്പാ​ക്കി​യ​ത്. ഇ​വി​ടെ ‘പി​ങ്ക് സ​ഹേ​ലി സ്മാ​ർ​ട്ട്’ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് യാ​ത്ര. പ​ഞ്ചാ​ബ്, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ആ​ന്ധ്ര​പ്ര​ദേ​ശ്, ജ​മ്മു-​ക​ശ്മീ​ർ എ​ന്നി​വ​യാ​ണ് മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ. പ​ശ്ചി​മ​ബം​ഗാ​ളി​ൽ ജൂ​ൺ ഒ​ന്നു​മു​ത​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നി​രി​ക്കു​ന്ന​ത്. 

Tags