'2,692 സർക്കാർ ബസുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര'; വെട്രി പയണത്തിന് തുടക്കം
ഭരണകക്ഷിയായ ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ നിന്നാണ് ഈ ജനക്ഷേമ പദ്ധതിയുടെ പേര് രൂപംകൊണ്ടത്
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി വെട്രി പയണം ആരംഭിച്ചു. കോയമ്പേട് ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകള്‍ക്കാണ് പദ്ധതികൊണ്ട് ഗുണം ലഭിക്കുക.തമിഴ്‌നാട്ടിലുടനീളമുള്ള 12,692 സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പൂർണമായും സൗജന്യമായി യാത്ര ചെയ്യാം.
ഭരണകക്ഷിയായ ‘തമിഴക വെട്രി കഴകം’ എന്ന പേരിൽ നിന്നാണ് ഈ ജനക്ഷേമ പദ്ധതിയുടെ പേര് രൂപംകൊണ്ടത്. സ്ത്രീകൾക്ക് വേണ്ടിയുള്ള ‘വിജയകരമായ യാത്ര’ (വെട്രി പയനം) എന്നാണ് ഇതിലൂടെ അർത്ഥമാക്കുന്നത്.
തായ്മാമന്‍ തങ്കമോതിരം പദ്ധതി, സ്‌കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി തുടങ്ങിയവയ്ക്ക് പിന്നാലെയാണ് സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതി വിപുലീകരിച്ചത്. പ്രതിവര്‍ഷം ആറായിരം കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവെക്കേണ്ടി വരിക
.jpg)

