സൗജന്യ റേഷൻ പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തി പഠനം; അർഹതയില്ലാത്തവരും പട്ടികയിൽ
ഡൽഹി : കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ വിതരണ പദ്ധതിയുടെ ഗുണഭോക്താക്കളെക്കുറിച്ചുള്ള പഠനത്തിൽ ചില നിർണായക കണ്ടെത്തലുകൾ പുറത്തുവന്നു. 51,000-ത്തിലധികം ഗുണഭോക്താക്കളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ അർഹതയില്ലാത്ത ചിലരും പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കാറും സർക്കാർ ജോലിയും പോലുള്ള സാമ്പത്തിക സാഹചര്യങ്ങളുള്ള ചില കുടുംബങ്ങൾ പോലും സൗജന്യ റേഷൻ കൈപ്പറ്റുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഏകദേശം 13 ശതമാനം ഗുണഭോക്താക്കളുടെ കാര്യത്തിൽ അർഹതയുമായി ബന്ധപ്പെട്ട പിഴവുകൾ ഉണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
പശ്ചിമ ബംഗാളിലാണ് ഇത്തരത്തിലുള്ള പിഴവുകളുടെ നിരക്ക് ഏറ്റവും കൂടുതലായി കണ്ടെത്തിയത്. അവിടെ 39.5 ശതമാനം എന്ന കണക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഗുണഭോക്തൃ പട്ടിക പുതുക്കുന്നതിനും ഈ പഠനം സഹായകരമായേക്കും.
.jpg)

