ആധാർ കാർഡുള്ളവർക്ക് സൗജന്യമായി എസി ; മുന്നറിയിപ്പുമായി കേന്ദ്രം

The center is preparing to bring uniformity in the use of AC; the minimum temperature will be 20 degrees Celsius

ഓരോ വർഷം കഴിയുന്തോറും ചൂട് വർധിച്ച് വരികയാണ്. ഇന്ന് വീടുകളിൽ എസി ഒരു അത്യാവശ്യ ഘടകമായി മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, സൗജന്യ എസിയെക്കുറിച്ചുള്ള എന്തെങ്കിലും വാർത്തകൾ കണ്ടാൽ അത് പെട്ടെന്ന് ശ്രദ്ധ ആകർഷിച്ചേക്കാം. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, കേന്ദ്ര സർക്കാർ ഓരോ പൗരനും അവരുടെ ആധാർ കാർഡ് വഴി സൗജന്യമായി എസി നൽകുമെന്ന് അവകാശപ്പെടുന്നു. ഇത് വ്യാജമാണെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി.

ഈ ഓഫറിൽ ആകൃഷ്ടരായി പലരും ഓൺലൈനിൽ പങ്കുവെച്ച നിർദ്ദേശങ്ങൾ അതേപടി പിന്തുടർന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വീണാൽ വ്യക്തിഗതവും സാമ്പത്തികവുമായ എല്ലാ വിവരങ്ങളും നഷ്ടപ്പെട്ടേക്കാം. ഇത്തരമൊരു പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസർക്കാർ ഇത്തരം കെണികളിൽ വീഴരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. സൗജന്യ എസി യോജന എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്.

എല്ലാ ആധാർ കാർഡ് ഉടമകൾക്കും സൗജന്യമായി എസി നൽകുമെന്നാണ് വ്യാജ പ്രചാരണത്തിൽ പറയുന്നത്. സൗജന്യ എസി യോജന എന്ന പേരിൽ പുതിയ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു എന്ന തരത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. സർക്കാരിന്റെ ഔദ്യോഗിക വസ്തുതാ അന്വേഷണ ഏജൻസിയായ പിഐബി ആണ് ഈ അവകാശവാദം വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.ഈ വീഡിയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്നും കേന്ദ്ര സർക്കാർ ഇത്തരത്തിൽ യാതൊരു പദ്ധതിയും നടത്തുന്നില്ലെന്നും പിഐബി വ്യക്തമാക്കി.

അതുമാത്രമല്ല, ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ലാതെ വിലകൂടിയ ഉൽപ്പന്നങ്ങളോ ആനുകൂല്യങ്ങളോ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ഇത്തരം അവകാശവാദങ്ങളെ വിശ്വസിക്കരുതെന്നും അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ സ്ഥിരീകരിച്ചതിന് ശേഷം മാത്രം മുന്നോട്ടുപോകാനും കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു.

Tags