നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ വെട്ടിപരിക്കേല്‍പിച്ച്, പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി

assault

തമിഴ്‌നാട് കരൂരില്‍ ആണ് സംഭവം നടന്നത്. 

 നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ അരിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് മുത്തശ്ശി. തമിഴ്‌നാട് കരൂരില്‍ ആണ് സംഭവം നടന്നത്. 

നാലു വയസുള്ള പെണ്‍കുട്ടിയെ ഉപദ്രവിച്ച കെട്ടിട നിര്‍മാണത്തൊഴിലാളി മാണിക്യനെ ആണ് മുത്തശി കൈകാര്യം ചെയ്തത്. വിവരം അറിഞ്ഞ നാട്ടുകാരും ഇയാളെ മര്‍ദിച്ചു. പെണ്‍കുട്ടിയില്‍ നിന്ന പീഡനവിവരം അറിഞ്ഞ മുത്തശ്ശി യുവാവിനെ തിരക്കി ഇറങ്ങുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തില്‍ പത്തിടത്ത് മുറിവുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Tags