ഹരിയാനയില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരന് ദാരുണാന്ത്യം

d

അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലെത്തിയപ്പോഴാണ് നിർവൈർ കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ഹരിയാനയിലെ ധനൗറയില്‍ കുഴല്‍ക്കിണറില്‍ വീണ നാലുവയസ്സുകാരൻ മരിച്ചു. 21 മണിക്കൂർ നീണ്ട തീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കാനായത്.

ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. അച്ഛൻ മഞ്ജിത്തിനൊപ്പം മുത്തച്ഛൻ കർണൈൽ സിങ്ങിന് പ്രഭാതഭക്ഷണം എത്തിക്കാൻ കുടുംബത്തിന്റെ വയലിലെത്തിയപ്പോഴാണ് നിർവൈർ കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

ണ് 220 അടിയോളം ആഴമുള്ള, തുറന്നുകിടന്ന കുഴല്‍ക്കിണറിലേക്ക് കുട്ടി അബദ്ധത്തില്‍ വീണത്. തുടർന്ന് സൈന്യവും ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും ഫയർഫോഴ്സും പൊലീസും ഉള്‍പ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അതേസമയം, അപകടത്തിന് പിന്നാലെ തുറന്നുകിടന്നിരുന്ന കുഴല്‍ക്കിണർ അധികൃതർ മൂടിയിട്ടുണ്ട്.

Tags