നാല് വയസുകാരനെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി കാമുകൻ

baby

കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഓടയില്‍ വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ പൊലീസില്‍

മുംബൈ : നാല് വയസുകാരനെ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഓടയില്‍ തള്ളി കാമുകൻ. മർദിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളില്‍ പറയുന്നതായി ഫ്രീ പ്രസ് ജേർണല്‍ റിപ്പോർട്ട് ചെയ്തു. നീല്‍കമല്‍ നാഗ പ്രദേശത്തെ ഓടയില്‍ നിന്നാണ് ചൊവ്വാഴ്ച നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഓടയില്‍ വീണതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ പൊലീസില്‍ സംശയമുണ്ടാക്കി. തുടർന്ന് മൃതദേഹം വിശദമായ പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും അയച്ചു.

വെള്ളം കുടിച്ചല്ല മറിച്ച്‌ ശാരീരിക മർദനത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. ശേഷം നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മയ്ക്ക് നേപ്പാള്‍ സ്വദേശിയായ ജംഭാല്‍ ശർമയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയത്. പ്രതിയെ കാശിമിര പൊലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

നാടോടികളായിരുന്ന ജംഭു ശർമയും കുട്ടിയുടെ അമ്മയും ഒരു പാലത്തിന് കീഴിലാണ് താമസിച്ചിരുന്നത്. രാത്രി കുഞ്ഞ് നിർത്താതെ കരഞ്ഞതിലുള്ള ദേഷ്യത്തിലാണ് പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചത്. അമ്മയുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു മർദനം. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം അടുത്തുള്ള ഓടയില്‍ വലിച്ചെറിയുകയായിരുന്നു

Tags